Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sambai Mandavi Body

ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ സംസ്കാരം നിഷേധിച്ചു

റാ​​​​​യ്പു​​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ വീ​​​​ണ്ടും ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​യു​​​​ടെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ത​​​​ട​​​​ഞ്ഞു. കാ​​​​ങ്കെ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ദു​​​​ർ​​​​ഗ്കൊ​​​​ണ്ട​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ പാ​​​​ൻ​​​​ഡ്രി​​​​പു​​​​ര​​​​യ്ക്ക​​​​ടു​​​​ത്ത ആ​​​​മൊ​​​​ദി ഗ്രാ​​​​മ​​​​ത്തി​​​​ലെ ക​​​​മ​​​​ലേ​​​​ഷ് മാ​​​​ൻ​​​​ഡ​​​​വി​​​​യു​​​​ടെ ഭാ​​​​ര്യ സാം​​​​ബാ​​​​യ് മാ​​​​ൻ​​​​ഡ​​​​വി(34)യുടെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം ത​​​​ട​​​​ഞ്ഞ​​​​ത്.

ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​വും ഹൃ​​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​വും​​​​മൂ​​​​ലം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സാം​​​​ബാ​​​​യ് ക​​​​ഴി​​​​ഞ്ഞ 24നാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ഗ്രാ​​​​മ​​​​ത്തി​​​​ലെ പൊ​​​​തു​​​​ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ലോ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലോ സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹി​​​​ന്ദു മ​​​​ത​​​​ത്തി​​​​ലേ​​​​ക്ക് പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കൂ​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്.

സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യാ​​​​ൽ ത​​​​ട​​​​യു​​​​മെ​​​​ന്നും വീ​​​​ട് ക​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി. ക്രി​​​​സ്ത്യ​​​​ൻ മൃ​​​​ത​​​​സം​​​​സ്കാ​​​​ര ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തോ​​​​ടെ യു​​​​വ​​​​തി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ദു​​​​ർ​​​​ഗ്കൊ​​​​ണ്ട​​​​ൽ ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​സ്കാ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഒ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ളു​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ക​​​​മ​​​​ലേ​​​​ഷ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും കു​​​​ടും​​​​ബ​​​​ത്തി​​​​ന് അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​​ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്രോ​​​​ഗ്ര​​​​സീ​​​​സ് ക്രി​​​​സ്ത്യ​​​​ൻ അ​​​​ല​​​​യ​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up